അപകടത്തിൽ തകർന്ന കാറിന്റെ ഡിക്കിയിൽ നിന്ന് കണ്ടെത്തിയത്…..

മൂവാറ്റുപുഴ വാഴപ്പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് തകർന്ന കാർ മങ്ങാട്ട് കവലയ്ക്ക് സമീപമുള്ള വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധനയ്ക്ക് എത്തിയത്. കാർ ഉടമയായ പെരുമ്പിള്ളിച്ചിറ വായംപാടത്ത് നജീം കരിമാണ് (42) കാർ വർക്‌ഷോപ്പിൽ കൊണ്ട് വന്നതെന്ന് വർക്‌ഷോപ് ഉടമ പറഞ്ഞു.

അപകടത്തിൽ മുൻഭാഗം തകർന്ന കാറിന്റെ ഡിക്കിയിൽ നിന്ന് ലഭിച്ചത് 29,000 രൂപയുടെ പുകയില ഉൽപന്നങ്ങൾ. കാർ ഉടമയായ ജീം കരിമിനെതിരെ കേസെടുത്തു. ഇയാൾ ഒളിവിലാണ്. ക്ലീൻ തൊടുപുഴയുടെ ഭാഗമായി തയാറാക്കിയ സംശയ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ പൊലീസ് തിരയുന്നിതിനിടെയാണു സംഭവം. കാറും നിരോധിത പുകയില ഉൽപന്നങ്ങളും കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button