അപകടത്തിൽപെട്ട് റോഡിലേക്ക് വീണു..ആംബുലൻസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം…

വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി മരിച്ചു.തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23)വാണ് മരിച്ചത്.റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങിയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അനന്തുവിന് മേലെ കയറിഇറങ്ങിയത്.അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

Related Articles

Back to top button