അപകടം പതിയിരിക്കുന്ന മുതലപ്പൊഴി..വീണ്ടും വള്ളം മറിഞ്ഞു…

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍ പെട്ട് വള്ളം മറിയുകയായിരുന്നു .അപകടത്തിൽ കടലില്‍ വീണ മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി രക്ഷപെട്ടു . മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വള്ളമാണ് മറിഞ്ഞത് .

ഇന്നലെ രണ്ട് തവണ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു . പുലര്‍ച്ചെ വള്ളം മറിഞ്ഞ് അഞ്ച് മത്സത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പിന്നീടുണ്ടായ അപകടത്തില്‍ രണ്ട് പേരും കടലില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു .

Related Articles

Back to top button