അന്‍വറിന് മറുപടിയുമായി ചന്തക്കുന്നില്‍ സിപിഐഎം യോഗം..വേദിയില്‍ നിലമ്പൂര്‍ ആയിഷയും…

നിലമ്പൂര്‍ ചന്തക്കുന്നില്‍ സിപിഐഎം നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ നിലമ്പൂര്‍ ആയിഷയും. ഇടത് സഹയാത്രികയായ ആയിഷ നേരത്തെ പിവി അന്‍വറിനെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചത് വലിയ ചര്‍ച്ചയായിരുന്നു.പിവി അന്‍വര്‍ എംഎല്‍എ തുടര്‍ച്ചയായി ആരോപണങ്ങളുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സിപിഐഎം യോഗം സംഘടിപ്പിക്കുന്നത്.

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ ആണ് ഉദ്ഘാടകന്‍. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് അതേ വേദിയില്‍ തന്നെ മറുപടി പറയാന്‍ ശ്രമിക്കുകയാണ് സിപിഐഎം. അതുകൊണ്ടാണ് അന്‍വര്‍ ആദ്യം പൊതുയോഗം നടത്തിയ ചന്തക്കുന്ന് തന്നെ സിപിഐഎം തിരഞ്ഞെടുത്തത്.മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, ടി കെ ഹംസ, കെ ടി ജലീല്‍, നാസ കൊളായി തുടങ്ങിയവരും യോഗത്തില്‍ പ്രസംഗിക്കും. പിവി അന്‍വര്‍ എംഎല്‍എ മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെയാണ് സിപിഐഎം യോഗം.

Related Articles

Back to top button