അന്‍വറിനെ സ്വാഗതം ചെയ്തിട്ടില്ല, പ്രചാരണം വ്യാജം…പിഎംഎ സലാം..
പി വി അന്‍വര്‍ എംഎല്‍എയെ നിലമ്പൂര്‍ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു.മുസ്ലിം ലീഗ് നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇക്ബാല്‍ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതില്‍ എവിടെയും അന്‍വറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു പരാമര്‍ശമില്ല. മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അന്‍വറിന് ആ നിലപാടിനൊപ്പം നില്‍ക്കേണ്ടി വരും എന്ന് പറഞ്ഞാല്‍ അതെങ്ങനെ ലീഗിലേക്ക് സ്വാഗതം ചെയ്യലാകും എന്നും പി എം എ സലാം ചോദിച്ചു.