അനുവാദമില്ലാതെ മകളുടെ വിവാഹം നടത്തി..ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭർത്താവ് പിടിയിൽ…..

മൂത്ത മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ . മേപ്പാടി നെടുമ്പാല പുല്ലത്ത് വീട്ടില്‍ എ.പി. അഷ്റഫ്(50)നെയാണ് പോലീസ് പിടികൂടിയത് .സംഭവത്തിന് ശേഷം മുങ്ങിയ പ്രതി തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്നു .ഇവിടെ നിന്നുമാണ് പോലീസ് അഷ്‌റഫിനെ പിടികൂടിയത് .

മാര്‍ച്ച് എട്ടിനായിരുന്നു സംഭവം നടന്നത് . ഭാര്യയുടെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയ പ്രതി ഭാര്യയെ കൈകൊണ്ട് മര്‍ദിക്കുകയും ചാക്കില്‍ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി ഷോള്‍ഡറില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.തടയാന്‍ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Related Articles

Back to top button