അനുമതിയില്ലാതെ സെക്രട്ടറിയറ്റില്‍ വ്ളോഗറുടെ വീഡിയോ ചിത്രീകരണം..വിവാദം…
സെക്രട്ടറിയറ്റില്‍ അനുമതിയില്ലാതെ വ്ളോഗര്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിവാദം. സെക്രട്ടറിയറ്റ് സ്പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്ളോഗര്‍ ചിത്രീകരിച്ചത്.ഇതിന്റെ വീഡിയോയും പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.വ്ളോഗർ നൽകിയ മൈക്ക് ഉപയോഗിച്ചാണു ചടങ്ങില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരില്‍ പലരും സംസാരിച്ചത്. സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നൽകിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു.മാധ്യമങ്ങൾക്ക് സെക്രട്ടറിയേറ്റിൽ വിലക്ക് തുടരുന്നതിനിടെയാണ് വ്ളോഗറുടെ ഷൂട്ടിങ്.
അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടറിയേന്റിലെ വീഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്. നിശ്ചിത ഫീസ് ഈടാക്കി നേരത്തെ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു. പിന്നീട് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.