അനുമതിയില്ലാതെ ഭക്ഷണമെടുത്തു….വിവാഹ പാര്‍ട്ടിയിൽ വാക്കേറ്റവും കത്തിക്കുത്തും….
വെള്ളറട : വിവാഹ പാചകപ്പുരയില്‍ നിന്ന് അനുമതിയില്ലാതെ ഭക്ഷണമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചതിനെത്തുടർന്ന് രണ്ട് പേര്‍ക്ക് കുത്തേറ്റു. അമ്പൂരി സ്വദേശികളായ സിബി, ഏലിയാസ് എന്നിവര്‍ക്കാണ് കുത്തേറ്റത്.വിവാഹത്തിന് അമ്പൂരിയിൽ എത്തിയ മൂന്നംഗ സംഘമാണ് ജീപ്പില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമണം നടത്തിയത്. ഇവർ എത്തിയ കെ എല്‍ 01 സി എക്‌സ് 8999 നമ്പർ വാഹനത്തെ പ്രദേശവാസി കള്‍ അടിച്ചു തകര്‍ത്തു. വിവാഹ പരിപാടിയില്‍ എത്തിയ സംഘം പാചകപ്പുരയില്‍ നിന്ന് അനുമതിയില്ലാതെ ഭക്ഷണം എടുത്തതിനെ ചോദ്യം ചെയ്തതാണ് ആക്രമണ കാരണം. വിവാഹ പരിപാടി കഴിഞ്ഞ് അമ്പൂരിയില്‍ കാത്തുനിന്ന ബാലരാമപുരത്ത് നിന്ന് വന്നവരാണ് സിബിയെയും ഏലിയാസിനെയും ആക്രമിച്ചത്. രോഷാകുല രായ നാട്ടുകാരാണ് വാഹനത്തെ അടിച്ച് തകര്‍ത്തത് .സംഭവവുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് അക്രമികള്‍ വന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.