അനീഷ്യയുടെ മരണം…ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി….

കൊല്ലം: പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത‌തിൽ ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നത് അസ്വാഭാവിക മരണത്തിനായിരുന്നു. എന്നാൽ തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് പുതിയ നടപടി. കേസന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.

കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കകുയും ചെയ്‌തിരുന്നു. ഇതിനിടെയാണ് ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.

Related Articles

Back to top button