അനിൽ ആൻറണി ഇന്ന് പിസി ജോര്‍ജ്ജിനെ വീട്ടിലെത്തി കാണും…

കോട്ടയം: പിസി ജോർജിന്റെ പൂഞ്ഞാറിലെ വീട്ടിൽ അനിൽ ആൻറണി എത്തും. ഇന്ന് വൈകിട്ടാണ് അനിൽ ആന്റണി പി സിയുടെ വീട്ടിൽ എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പിസി ജോര്‍ജ്ജിന്റെ പിന്തുണ തേടിയ ശേഷം മാത്രം മണ്ഡലപര്യടനം തുടങ്ങാനാണ് അനിൽ ആന്റണി തീരുമാനിച്ചിരിക്കുന്നത്. അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെ പിസി ജോര്‍ജ്ജ് എതിർത്ത പശ്ചാത്തലത്തിലാണ് അനുനയ ശ്രമം. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അനിൽ ആന്റണി ഇന്ന് പിസി ജോര്‍ജ്ജിനെ കാണാനെത്തുന്നത്. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമാകും അനിൽ ആന്റണി പിസി ജോർജിനെ കാണുക.

Related Articles

Back to top button