അനാഥയായ യുവതി നേരിട്ടത് ക്രൂര മർദ്ദനം…..മൂന്ന് പേര് അറസ്റ്റിൽ…
അനാഥയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഹമ്മദ് ഷാഫി, മുഹമ്മദ് ഷബീല്‍, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഒന്നര വര്‍ഷത്തോളം ട്രോമയിലായിരുന്ന യുവതി സാധാരണ നിലയില്‍ എത്തിയതോടെയാണ് അന്വേഷണ സംഘത്തിന് പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
ഒളിവില്‍ പോയ പ്രതികളെ മലപ്പുറം കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നും ഇന്നലെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. ഫോണ്‍ വഴി പരിചയപെട്ട യുവതിയെ 2022 ജൂണില്‍ കുന്നമംഗലത്തെ ഫ്‌ളാറ്റില്‍ എത്തി പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്. തുടര്‍ന്ന് യുവതിയുടെ മുഖത്തു ചൂടുവെള്ളം ഒഴിക്കുകയും മര്‍ദ്ധിക്കുകയും ചെയ്തു.ഒന്നര വര്‍ഷത്തോളം മാനസിക ആഘാതത്തിലായിരുന്ന യുവതി അടുത്തിടെയാണ് സാധാരണ നിലയിലേക്ക് എത്തിയത്. അന്വേഷണം ത്വരിതപ്പെടുത്തിയ പൊലീസ് പ്രതികളെ കണ്ടെത്തി ഫോട്ടോ ഇരയെ കാണിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ടീമുകളായി തിരിഞ്ഞാണ് കുന്ദമംഗലം പൊലീസ് അന്വേഷണം നടത്തിയത്.



