അനസ്തേഷ്യ നൽകിയതിന് പിന്നാലെ 4 വയസുകാരൻ മരിച്ചു..ആശുപത്രിക്കെതിരെ കേസെടുത്ത് പൊലീസ്…

മലപ്പുറം കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാലു വയസുകാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്.കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസാണ് കേസെടുത്തത്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്നലെയായിരുന്നു.കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി മരിക്കുകയായിരുന്നു.ചികിത്സാ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.

Related Articles

Back to top button