അനധികൃത മദ്യവില്‍പ്പന..രണ്ട് പേർ അറസ്റ്റിൽ…

അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് പ്രതികൾ പിടിയിലായത് . കമ്പളക്കാട് കോട്ടത്തറ കൂഴിവയല്‍ സ്വദേശി ജയേഷ്(41), ചൂരല്‍മല സെന്റിനല്‍ റോക്ക് റാട്ടപ്പാടി വെള്ളയ്യ(68)എന്നിവരാണ് മദ്യം വിൽക്കുന്നതിനിടെ അറസ്റ്റിലായത് . പട്രോളിംഗിനിടെ വില്‍പ്പനക്കായി സൂക്ഷിച്ച 3.75 ലിറ്റര്‍ വിദേശമദ്യം ജയേഷിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അനധികൃതമായി വില്‍പ്പന നടത്തുന്നതിന് സൂക്ഷിച്ച മൂന്ന് ലിറ്റര്‍ വിദേശമദ്യമാണ് വെള്ളയ്യയില്‍ നിന്നും കണ്ടെടുതത് .മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെള്ളയ്യയെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button