അധ്യാപക പരിശീലനത്തിനിടെ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു…

കോഴിക്കോട് കൊയിലാണ്ടിയിൽ ടൈലുകൾ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയുടെ നിലത്ത് പതിച്ച ടൈലുകളാണ് പൊട്ടിത്തെറിച്ചത് . അധ്യാപക പരിശീലനത്തിനിടെയാണ് സംഭവം.

അധ്യാപകർ ക്ലാസിൽനിന്ന് പെട്ടെന്ന് തന്നെ പുറത്തേക്ക് കടന്നതിനാൽ അപകടം ഒന്നും സംഭവിച്ചില്ല. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകൾ പൊട്ടാൻ കാരണമെന്നാണ് നിഗമനം.

Related Articles

Back to top button