അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും അജ്ഞാതര്‍ വെടിവെച്ചു കൊന്നു…ഞെട്ടിക്കുന്ന സംഭവം നടന്നത്…
സ്കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ അജ്ഞാതർ വെടിവെച്ച് കൊന്നു. ആയുധധാരികളായ അക്രമികൾ അധ്യാപകന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി നാല് പേർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ അമേഠിയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
പ്രൈമറി സ്കൂളിലെ അധ്യാപകനായ സുനിൽ കുമാർ (35), ഭാര്യ പൂനം (33), ആറും ഒന്നും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കവർച്ച നടത്തിയതിൻ്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും കുറ്റകൃത്യത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. സുനിൽ കുമാർ ഉൾപ്പെട്ട നിയമ തർക്കം ഉൾപ്പെടെ എല്ലാ കോണുകളിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് അനൂപ് കുമാർ സിംഗ് വ്യക്തമാക്കി.