അധികാര ദുർവിനിയോഗം..പൂജ ഖേദ്കറുടെ ഐ എ എസ് പദവി റദ്ദാക്കും…
അധികാര ദുർവിനിയോഗം ആരോപിച്ച് ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ഐ എ എസ് പദവി റദ്ദാക്കാൻ യു പി എസ്‍സി നടപടി ആരംഭിച്ചു.ഇനിയുള്ള എല്ലാ പരീക്ഷകളിൽനിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ വ്യാജമായി സമർപ്പിച്ച് വഞ്ചനാപരമായ കാര്യങ്ങൾ നടത്തിയതായി അന്വേഷണത്തിൽ നിന്ന് വെളിപ്പെട്ടതായി യുപി എസ്‍സി പറഞ്ഞു.പൂജക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.




