അദ്ധ്യാപകദിന പരിപാടിക്കിടെ മുഖ്യമന്ത്രി മറിഞ്ഞുവീണു

അദ്ധ്യാപകദിന പരിപാടിക്കിടെ വേദിയിൽ മുഖ്യമന്ത്രി മറിഞ്ഞുവീണു. വേദിയിലെത്തിയ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ശ്രമിക്കവെയാണ് മറിഞ്ഞുവീണത്. പട്ന സർവകലാശാലയിൽ നടന്ന പരിപാടിക്കെത്തിയതായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാർ സ്റ്റേജിൽ വീഴുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വീണതിന് പിന്നാലെ നിതീഷിനെ സുരക്ഷ ഉദ്യോഗസ്ഥർ താങ്ങിപിടിച്ച് എണിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. പട്ന സർവകലാശാലയിൽ നിന്നും വിരമിച്ച 35 അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങിലേക്കാണ് നിതീഷിനെ ക്ഷണിച്ചത്. ഇതിനോടപ്പം 21ഓളം അദ്ധ്യാപകരെയും ജീവനക്കാരെയും ആദരിച്ചിരുന്നു.

Related Articles

Back to top button