അദാനിയുടെ കാറ്റാടി പാടത്തിന് എതിരെ സുപ്രീം കോടതിയിൽ ഹർജി…
ശ്രീലങ്കയിൽ അദാനിയുടെ കാറ്റാടി പാടത്തിനെതിരെ ഹർജി.ഊർജ്ജ ഉത്പാദന കമ്പനിയായ ഗ്രീൻ എനർജി വിൻഡ് എനർജി പ്രോജക്ടിനെതിരെയാണ്സുപ്രീം കോടതിയിൽ ഹർജി.ദി വൈൽഡ് ലൈഫ് ആൻഡ് നേച്ചർ പ്രൊട്ടക്ഷൻ സൊസൈറ്റിയാണ് ഹർജി നൽകിയത്. പദ്ധതി കാരണമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് നടപടി.
പദ്ധതി കാരണം ദ്വീപിൻ്റെ പ്രത്യേകിച്ചും മാന്നാറിലെ തനതായ ജൈവവൈവിധ്യത്തിനും ഭൂപ്രകൃതിക്കും ദോഷം തട്ടുമെന്ന് സൊസൈറ്റി ഹർജിയിൽ പറയുന്നു. കാറ്റാടിപ്പാടം സ്ഥാപിതമാകുന്ന മേഖല ദേശാടനപക്ഷികളുടെ മധ്യേഷ്യൻ ഫ്ലൈവേ കൂടിയാണ്. അനേകം ജലജന്യ പക്ഷികളുടെയും വവ്വാലുകളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങൾ.പദ്ധതി ഇന്ത്യ-ശ്രീലങ്ക സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്നതാണെന്ന് പറയുന്നുണ്ടെങ്കിലും ഇന്ത്യ ഗവൺമെൻ്റ് പദ്ധതിക്ക് വേണ്ടി മുടക്കിയ തുകയോ ഗ്രാൻ്റോ വായ്പയോ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതിന് മുൻപ് ശ്രീലങ്കയിലെ സസ്റ്റെയ്‌നബിൾ എനർജി അതോറിറ്റി ഓഫ് ശ്രീലങ്ക നടത്തിയ എൻവയോൺമെൻ്റൽ ഇംപാക്ട് അസസ്മെന്‍റിൻ്റെ വിശ്വാസ്യതയിലും ഹർജിക്കാർ സംശയം ഉന്നയിച്ചിട്ടുണ്ട്.