അത് മനുഷ്യനാണോ…അല്ല… പിന്നെ എന്താണത്….
പലവിധത്തിലുള്ള അസാധാരണ കാഴ്ചകളും പലരും കാണാറുണ്ട്. ഇവിടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേർ കണ്ട കാഴ്ച അവരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്.എന്താണെന്നോ പുഴയുടെ തീരത്ത് പകുതി മനുഷ്യന്റെയും പകുതി നായയുടെയും രൂപമുള്ള ഒരു ജീവിയെ അവർ കണ്ടത്രെ. നദിയുടെ മറുകരയിലെ നീളമുള്ള പുല്ലിലൂടെ അത് ഒളിച്ചൊളിച്ച് പോകുന്നത് അവർ കണ്ടു. മത്സ്യത്തൊഴിലാളികൾ നദിയിൽ ബോട്ട് എടുക്കുകയായിരുന്നു. അപ്പോൾ ഈ ജീവി കടന്നുവന്ന് നദിയിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്തു. നാല് കാലിലാണ് ഇത് നടക്കുന്നത്.സംഭവം തൊഴിലാളികളിൽ ഒരാളുടെ ക്യാമറയിൽ പതിഞ്ഞു ‘അയ്യോ, അതെന്താണ് അത് നായയാണോ അല്ല അതെന്താണ്’ എന്ന് ചോദിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തും പിന്നിൽ നിന്നും ചോദിച്ചു. അപ്പോഴേക്കും ആ ജീവി വേഗത്തിൽ പുല്ലിനിടയിലേക്ക് ഓടിമറഞ്ഞു.
വീഡിയോ വളരെ അവ്യക്തമായിരുന്നതിനാൽ തന്നെ അതിലെ ജീവി എന്താണ് എന്ന് കണ്ടെത്തുക പ്രയാസമാണ് എന്നാണ് വിശകലനത്തിൽ വിദഗ്ദ്ധരായ ആളുകളും പറയുന്നത്. അത് പകുതി നായയെ പോലെ തന്നെയാണ്. പക്ഷേ, പകുതി മനുഷ്യനെ പോലെയും ആണ്. ഏതായാലും അത് എന്താണ് ജീവി എന്ന് കൃത്യമായി ഇതുവരെയും ആരും പറഞ്ഞിട്ടില്ല. വളരെ ദൂരെ നിന്നുള്ള ദൃശ്യങ്ങളായതിനാൽ തന്നെ ഏതെങ്കിലും ജീവികളെ കണ്ട് അവർ തെറ്റിദ്ധരിച്ചതാണോ എന്നും അറിയില്ല. മത്സ്യത്തൊഴിലാളികളെ തിരിച്ചറിഞ്ഞിട്ടില്ല.