അത്താഴം വിളമ്പിയില്ല..ഭാര്യയുടെ തലയറുത്ത് ഭർത്താവ്…
അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ.പ്രതി ഭാര്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിന്റെ തൊലിയുരിയുകയും ചെയ്തു.ബാംഗ്ളൂരിലാണ് സംഭവം . സംഭവത്തിൽ കുനിഗാല്‍ താലൂക്കിലെ ഹുളിയുരുദുര്‍ഗയിലെ ശിവരാമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ പുഷ്പലത(35)യാണ് കൊല്ലപ്പെട്ടത്.ശിവരാമയും പുഷ്പലതയും തമ്മില്‍ പതിവായി വഴക്കുണ്ടാക്കുമായിരുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അടുക്കളയില്‍ വെച്ച് പുഷ്പലതയെ കുത്തിയ ശിവരാമ, കത്തി ഉപയോഗിച്ച് തല വെട്ടിമാറ്റുകയായിരുന്നു. തുടർന്നാണ് തൊലിയുരിഞ്ഞത്. സംഭവം നടത്തുമ്പോള്‍ ഇവരുടെ എട്ടുവയസുള്ള മകന്‍ വീട്ടില്‍ ഉറങ്ങുകയായിരുന്നു.കുറ്റകൃത്യത്തിന് ശേഷം വീട്ടുടമയെ വിളിച്ച് ശിവരാമ കൊലപാതക വിവരം പറയുകയായിരുന്നു.വീട്ടുടമയാണ് പൊലീസിനെ വിവരമറിയിച്ചത്.പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.