അത്താഴം വിളമ്പിയില്ലെന്ന് ആരോപിച്ച് അമ്മയെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി…

അത്താഴം വിളാമ്പത്തതിനെ തുടര്‍ന്ന് യുവാവ് അമ്മയെ തല്ലിക്കൊന്നു.മകന്‍ അമ്മയെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കുകായും ചെയ്തു. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലാണ് സംഭവം.65കാരിയായ ജീവാബായിയാണ് കൊല്ലപ്പെട്ടത്.

മകനാണ് കൊലപ്പെടുത്തിയതെന്ന് പിതാവ് മലിയ ഭീല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി യുവാവ് അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.പ്രതി അമ്മയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് അച്ഛന്‍ ഇടപെടുകയും ഇതേ തുടര്‍ന്ന് യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. അച്ഛന്‍ ഉറങ്ങിക്കിടക്കുന്നതിനിടെ മടങ്ങിയെത്തിയ മകന്‍ അമ്മയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button