അതിശക്തമായ മഴയ്ക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടു….ആറ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലാക്കും…

കാസർകോട്ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക്‌ വിള്ളൽ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളലുണ്ടായി. ഈ പ്രദേശത്ത് താമസിക്കുന്ന ആറ് കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരമാണ് ഭൂമിക്ക് വിള്ളൽ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ഭൂമിയിൽ വിള്ളൽ കണ്ടെത്തിയതെന്നാണ് വിവരം. മാലോത്തെ കസബ ഗവൺമെൻ്റ് ഹയര്‍ സെക്കൻ്ററി സ്കൂളിലേക്കാണ് ആറ് വീടുകളിൽ നിന്നുള്ള 22 പേരെ മാറ്റിപ്പാര്‍പ്പിക്കുന്നത്.

Related Articles

Back to top button