അതിര്‍ത്തി കാക്കാൻ കൂടുതൽ ബിഎസ്എഫ് ജവാന്മാർ കശ്മീരിലേക്ക്…
പാക് സൈന്യത്തിൻ്റെ പിന്തുണയോടെ ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളിൽ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള നീക്കത്തിൻ്റെ ഭാഗമായി ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേനയുടെ കൂടുതൽ ബറ്റാലിയനുകൾ നിയമിക്കാൻ ധാരണ.മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. ഇന്നലെ പരിക്കേറ്റ അഞ്ച് സൈനികരിൽ ഒരു സൈനികൻറെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.