അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നിയന്ത്രണം….
തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നാളെ നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് വനം വകുപ്പ് തീരുമാനം. ഇതിനാൽ നാളെ അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.