അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന… എത്തിയത് 2 ആനകൾ….
തൃശൂര്‍ : അതിരപ്പിള്ളി തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തില്‍ കാട്ടാനയിറങ്ങി. ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്കരികിലുള്ള തോട്ടത്തിലാണ് കാട്ടാനകള്‍ എത്തിയത്. 2 ആനകളാണ് പാതയ്ക്കരികിലായി നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും പ്രതിഷേധിക്കുകയാണ്. ചിലർ കറുത്ത ബാഡ്ജും ധരിച്ചിട്ടുണ്ട്.