അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്സൈസ് പരിശോധന.. പിടിച്ചെടുത്തത്…
എറണാകുളം: ഇതര സംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശോധന. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി.പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടക്കുന്നത്. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന.