അണുബോംബുണ്ടാക്കാൻ തീരുമാനിച്ചിട്ടില്ല..പക്ഷെ ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തുമെന്ന് ഇറാൻ….
ഇസ്രയേൽ- ഇറാൻ സംഘർഷം ശക്തമായിരിക്കെ ഇസ്രയേലിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ ഉപദേശകൻ കമൽ ഖരാസി. ഇറാന്റെ നിലനിൽപ്പിനെ ബാധിക്കുമെങ്കിൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്താൻ രാജ്യം മടിക്കില്ലെന്നാണ് മുന്നറിയിപ്പ്.ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അതിശക്തമായി തുടരുകയാണ് .
സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ നയതന്ത്രകാര്യാലയത്തിന് നേരെ ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇസ്രയേലിന് നേരെ ഇറാൻ മിസൈൽ ആക്രമണവും നടത്തിയിരുന്നു.ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ, ഞങ്ങളുടെ പ്രതിരോധം മാറുമെന്നും ഖരാസി കൂട്ടിച്ചേർത്തു.