അടുത്ത ടി20 ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കില്ല….കാരണംവ്യക്തമാക്കി മുന്‍ താരം….

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ ഒരു മത്സരത്തിൽ പോലും താരം കളിച്ചിരുന്നില്ല. എങ്കിലും അവസരം ലഭിക്കാതെ പോയ താരങ്ങള്‍ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വെ പര്യടനത്തില്‍ അവസാന ടി20യില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു സഞ്ജു. രണ്ട് തവണ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. സഞ്ജു സ്ഥിരമായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതോടൊപ്പം 2026 ടി20 ലോകകപ്പിനും സഞ്ജു കാണുമോ എന്ന് ചോദിക്കുന്നവരുണ്ട്.

അതിനെല്ലാമുള്ള മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. 2026 ടി20 ലോകകപ്പിന് സഞ്ജു ഉണ്ടാവില്ലെന്നാണ് മിശ്ര പറയുന്നത്. ”എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹത്തിന് ഇപ്പോള്‍ പ്രായമുണ്ട്. ടീമില്‍ യുവാക്കളുടെ വലിയൊരു ഒഴുക്കുണ്ട്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ഈ ആശയം വിരാട് കോലിയാണ് അവതരിപ്പിച്ചത്. ടി20യില്‍ യുവ കളിക്കാര്‍ കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നു. ഇന്ത്യയ്ക്ക് അവരെ കൂടുതല്‍ ആവശ്യമുണ്ട്.”

Related Articles

Back to top button