അടച്ചിട്ട വീട്ടിൽ ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയിൽ…. നാല് ദിവസം പ്രായമായ കുഞ്ഞ് ജീവനോടെ…..
അടച്ചിട്ട വീട്ടിൽ ദമ്പതികളുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾക്കു സമീപം നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. മൂന്ന് ദിവസമായി പൂട്ടിയിട്ട വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും ദുർഗന്ധം പുറത്തുവന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിൽ ഡെറാഡൂണിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശികളായ കാശിഫ് (25), ഭാര്യ (22) എന്നിവരാണ് മരിച്ചത്. കാശിഫിന് വൻ തുക സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.
കാശിഫിന്റെ രണ്ടാം ഭാര്യയാണ് മരിച്ച അനം. ആദ്യ വിവാഹത്തിലും ഒരു കുട്ടിയുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഭർത്താവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്ന് ആദ്യഭാര്യ നുസ്രത്ത് പൊലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. കാശിഫിന്റെ പിതാവിനേയും സഹോദരനേയും വിവരം അറിയിച്ചിരുന്നതായും ആദ്യ ഭാര്യ നുസ്രത്ത് പൊലീസിന് മൊഴി നൽകി.