അഞ്ച് വയസുകാരിക്കായി മൂന്ന് ദിവസമായി തിരച്ചിൽ.. കണ്ടെത്തിയത് വാട്ടർ ടാങ്കിനുള്ളിൽ..ബലാത്സം​ഗം…

കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തി. കുട്ടിയ്ക്ക് വേണ്ടി വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നിരവധി ദൂരൂഹതകൾ ഉയരുന്നുണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു.മധ്യപ്രദേശിലാണ് സംഭവം.പെൺകുട്ടിക്കായി മൂന്നു ദിവസമായി നടന്നുവരുന്ന തിരച്ചിലിനൊടുവിൽ ഒരു കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്.

മൂന്ന് ദിവസം മുമ്പാണ് കുട്ടിയെ കാണാതായിരുന്നത്. അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നൂറോളം പൊലീസുകാർ തെരച്ചിലിൽ പങ്കെടുത്തിരുന്നു. പൊലീസ് നായകളെയും ഡ്രോണുകളെയും കൊണ്ടുവരികയും ചെയ്തിരുന്നു. കുട്ടിയെ കാണാതായ പ്രദേശത്തിനടുത്തുള്ള ആയിരത്തോളം ഫ്ലാറ്റുകളിൽ പൊലീസുകാർ കയറിയിറങ്ങി പരിശോധിച്ചെന്നാണ് അധികൃതർ അറിയിച്ചത്. വീടുകളിലെ വാഷിങ് മെഷീനുകൾ വരെ തുറന്നു പരിശോധിച്ചു. വീടിന് മുന്നിലെ അടച്ചിട്ട ഫ്ലാറ്റിന്റെ വാട്ടർ ടാങ്കിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. എന്തുകാെണ്ടാണ് പൊലീസ് ആദ്യംതന്നെ ഈ ഫ്ലാറ്റിൽ തിരച്ചിൽ നടത്താതിരുന്നതെന്നും പൊലീസിനു വീഴ്ചയുണ്ടായെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പൂട്ടിക്കിടന്ന ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു ശേഷം മന്ത്രവാദം, വ്യക്തിവൈരാഗ്യം, ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെ കേസിൽ സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും മുതിർന്ന പൊലീസ് ഓഫീസർ ശാലിനി ദീക്ഷിത് പറഞ്ഞു.

അതേസമയം, കുട്ടിയുടെ മരണം ഭോപ്പാലിൽ വ്യാപകമായ ജനരോഷത്തിനു കാരണമായിട്ടുണ്ട്. പൊലീസിന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡുകൾ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോൺഗ്രസും പ്രതിഷേധത്തിൽ പങ്കുചേർന്നു.

Related Articles

Back to top button