അഞ്ച് കോടി രൂപ രാജ്യത്തെ രണ്ട് ക്ഷേത്രങ്ങൾക്ക് സംഭാവന നൽകി അനന്ത് അംബാനി…
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനി രാജ്യത്തെ രണ്ട് പ്രശസ്ത ക്ഷേത്രങ്ങൾക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിനും അസമിലെ മാ കാമാഖ്യ ക്ഷേത്രത്തിനും 2,51,00,000 രൂപ വീതമാണ് അനന്ത് അംബാനി സംഭാവന നൽകിയത്. ചൈത്ര നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്നലെ അനന്ത് അംബാനി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്. റിലയൻസ് വെഞ്ചേഴ്സ് ലിമിറ്റഡിൻ്റെ ഡയറക്ടർ അനന്ത് അംബാനി കാമാഖ്യ ക്ഷേത്രത്തിൽ എത്തുകയും തുടർന്ന് ക്ഷേത്രപരിസരത്ത് പ്രാവുകളെ തുറന്നുവിടുകയും ചെയ്തു. നീലച്ചൽ കുന്നുകളിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.