അഞ്ചു വര്‍ഷക്കാലമായി മദ്യത്തില്‍ നിന്നുള്ള വരുമാനംകുറയുകയാണെന്ന് തോമസ് ഐസക്……
തിരുവനന്തപുരം: അഞ്ചു വര്‍ഷക്കാലമായി മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയുകയാണെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സര്‍ക്കാര്‍ വരുമാനവും കുറയുകയാണ്. ഡ്രൈ ഡേ മാറ്റിയാല്‍ എത്ര വര്‍ദ്ധനവ് ഉണ്ടാകും എന്നത് പറയാന്‍ കഴിയില്ല. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. മദ്യ നയത്തില്‍ ചര്‍ച്ച നടത്തിയോ ഇല്ലയോ എന്നത് വകുപ്പ് മന്ത്രിമാര്‍ തന്നെ മറുപടി പറയും. രാജ്യത്ത് തിരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ ഉള്ള ചിത്രം അല്ല ഇപ്പോഴുള്ളത്. പ്രധാനമന്ത്രി നിലവിട്ടുള്ള വര്‍ത്തമാനമാണ് ഓരോ ദിവസവും പറയുന്നത്.