അഞ്ചുമാസമായി കടുത്ത തലവേദന… തലച്ചോറിൽ കയറിയ വസ്തു കണ്ട് ഞെട്ടി….

യുവാവ് അഞ്ചുമാസമായി വിട്ടുമാറാത്ത തലവേദനയെ തുടർന്ന് ആണ് ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയത്. തലവേദനയ്ക്കൊപ്പം തന്നെ മറ്റ് ചില പ്രശ്നങ്ങളുണ്ട് എന്നും യുവാവ് പറഞ്ഞിരുന്നു. പിന്നാലെ, യുവാവിന് സിടി സ്കാനിങ്ങ് നടത്തി. അപ്പോഴാണ് ഇയാൾക്ക് ടെൻഷൻ ന്യൂമോസെഫാലസ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ, തുടർന്നുള്ള പരിശോധനയിൽ വളരെ വിചിത്രമായ ഒരു കാരണമാണ് യുവാവിന്റെ തലവേദയ്ക്ക് കണ്ടെത്തിയത്. ഇയാളുടെ തലച്ചോറിലായി ചോപ്പ്സ്റ്റിക്ക്സാണ് കണ്ടെത്തിയത്. ഒരു ജോടി ചോപ്സ്റ്റിക്കുകൾ യുവാവിന്റെ മൂക്കിലൂടെ കടന്ന് തലച്ചോറിൽ എത്തിയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

ചോപ്സ്റ്റിക്ക്സിന്റെ സാന്നിധ്യമറിഞ്ഞ് ആദ്യം യുവാവ് അമ്പരന്നു. പിന്നാലെ അഞ്ചുമാസം മുമ്പ് മദ്യപിക്കവേ ഒരു അടിപിടിയുണ്ടായത് യുവാവ് ഓർത്തെടുത്തു. അതിനെ കുറിച്ച് വ്യക്തമായ ഓർമ്മയൊന്നുമില്ലെങ്കിലും എന്തോ ഒരു വസ്തുവച്ച് തന്റെ മുഖത്ത് അന്നൊരാൾ അക്രമിച്ചത് യുവാവ് ഓർത്തു. അതാവണം ആ ചോപ്പ്സ്റ്റിക്ക് എന്നും യുവാവിന് മനസിലായി. എന്തായാലും, ഇപ്പോൾ മൂക്കിലൂടെ നടത്തിയ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ, ഡോക്ടർമാർക്ക് ആ ചോപ്സ്റ്റിക്കുകൾ നീക്കം ചെയ്യാൻ സാധിച്ചു. യുവാവിന്റെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരണമാണ് എന്നാണ്. വിയറ്റ്നാമിൽ ആണ് സംഭവം.

Related Articles

Back to top button