അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്.. 49 മണ്ഡലങ്ങള്‍ വിധിയെഴുതും…
ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷയിലെ 35 അസംബ്ലി സീറ്റുകളിലേക്കും ഇന്നാണ് വോട്ടെടുപ്പ്.. 49 മണ്ഡലങ്ങളിലായി ആകെ 94,732 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
ആകെ 695 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത് ഉള്ളത്. രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, രാജീവ് പ്രതാപ് റൂഡി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.