അഞ്ചാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന്…30 വർഷം കഠിന തടവ്…

അഞ്ചാം ക്ലാസ് വിദ്യർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കന് കുന്നംകുളം പോക്സോ കോടതി 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. എടക്കര പുത്തൻതറയിൽ വീട്ടിൽ അഷറഫി (54) നെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.
2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീടിൻ്റെ അടുക്കളയിൽ വെച്ചാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 2023 ൽ എടക്കര മദ്രസയിൽ മതപഠന ക്ലാസിൽ ഉസ്താദിൻ്റെ ക്ലാസ് കേട്ടതിനെ തുടർന്ന് അതിജീവിത കരയുകയും കൂട്ടുകാരികൾ കാണുകയും ചെയ്തിരുന്നു. ഈ കൂട്ടുകാരികൾ വീട്ടിൽ അറിയിച്ചതിനെ തുടർന്നാണ് കുറ്റകൃത്യം വെളിച്ചത്തുവന്നത്. വീട്ടുകാർ വടക്കേക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വനിത പൊലീസ് കെ ജി ബിന്ദു മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

Related Articles

Back to top button