അഞ്ചാംഘട്ട വോട്ടെടുപ്പിൽ ശ്രദ്ധാകേന്ദ്ര മണ്ഡലങ്ങൾ അമേഠിയും റായ്ബറേലിയും…

നാളെ നടക്കുന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ശ്രദ്ധാകേന്ദ്ര മണ്ഡലങ്ങളായ അമേഠിയും റായ്ബറേലിയും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളും നാളെ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍പ്പെടും. പരമ്പരാഗത ശക്തി കേന്ദ്രമായി അറിയപ്പെടുന്ന അമേഠി തിരികെ പിടിക്കുകയും റായ്ബറേലി നിലനിര്‍ത്തുകയും വേണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. രാമക്ഷേത്രം ഉള്‍പ്പെടുന്ന ഫൈസാബാദില്‍ കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയില്‍ മുംബൈ മേഖലയിലെ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇവിടെ യഥാര്‍ത്ഥ ശിവസേന ആരാണെന്ന മാറ്റുരയ്ക്കലാകും നടക്കുക.യുപിയില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന 14ല്‍ 13ഉം ബിജെപി സിറ്റിംഗ് സീറ്റുകളാണ്. ലക്‌നൗ, കൈസര്‍ഗഞ്ച് അടക്കമുള്ള കോട്ടകള്‍ ഇളകില്ലെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ചോദ്യങ്ങളെല്ലാം അമേഠി, റായ്ബറേലി സീറ്റുകളെ കേന്ദ്രീകരിച്ചാണ്. സോണിയ ഗാന്ധി മകന്‍ രാഹുലിനെ ഏല്‍പ്പിച്ച റായ്ബറേലിയില്‍ ചുരുങ്ങിയ ദിവസം കൊണ്ട് ആവേശമുണ്ടാക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്.

Related Articles

Back to top button