അജിത് കുമാറിനെ മാറ്റണം..മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിനോയ് വിശ്വം…
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള അന്വേഷണറിപ്പോര്‍ട്ട് നാളെ ഡിജിപി ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.ഇതോടെ അജിത് കുമാര്‍ സ്ഥാനത്തുതുടരുമോയെന്ന കാര്യത്തില്‍ നാളെ അന്തിമതീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. അതിനിടെ എകെജി സെന്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ സമ്മേളനത്തിന് മുന്‍പായി അജിത്ത് കുമാറിനെ സ്ഥാനത്തു നിന്ന് മാറ്റാതെ പറ്റില്ലെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് പറഞ്ഞതായാണ് വിവരം.
എന്നാല്‍, അജിത്ത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി ജി പിയുടെ അന്വേഷണ റിപോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. റിപോര്‍ട്ട് വന്നിട്ട് തീരുമാനിക്കാമെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.