അച്ഛന് ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയം.. 25 കാരൻ മകൻ അച്ഛനെ വെട്ടിക്കൊന്നു…

അച്ഛന് തന്റെ ഭാര്യയുമായി രഹസ്യബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്ന് 25 -കാരനായ മകൻ 70 -കാരനായ അച്ഛനെ വെട്ടിക്കൊന്നു. വിവാഹശേഷം ഭാര്യയും അച്ഛനും മാത്രമാണ് വീട്ടിൽ ഉള്ളത്. ഇയാൾ അവധി ദിനങ്ങളിൽ മാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. ഇടയ്ക്ക് ഇപ്പോഴോ ലക്ഷ്മൺ കുമാർ ഭാര്യയെയും അച്ഛനെയും സംശയിച്ചു തുടങ്ങി. താൻ വീട്ടിൽ ഇല്ലാത്തതു മുതലാക്കി ഇരുവരും തമ്മിൽ രഹസ്യബന്ധത്തിൽ ആണെന്നായിരുന്നു ഇയാളുടെ സംശയം. മുംബൈയിലാണ് ലക്ഷ്മൺ കുമാർ ജോലി ചെയ്യുന്നത്.

താൻ ചതിക്കപ്പെടുകയാണ് എന്ന് തോന്നലിൽ അത് അയാളിൽ പകയായി വളർന്നു.അന്ന് അച്ഛനെയും ഭാര്യയെയും കയ്യോടെ പിടികൂടാൻ ആണ് അയാൾ ആരോടും പറയാതെ വീട്ടിലെത്തിയത്. തുടർന്ന് ലക്ഷ്മൺകുമാറും അച്ഛൻ നന്തിലാലും തമ്മിൽ ഇത് ചൊല്ലി വാക്കു തർക്കം ഉണ്ടായി. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് മാറി. ഒടുവിൽ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന മഴു ഉപയോഗിച്ച് അവൻ അച്ഛനെ വെട്ടി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്തിലാലിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതോടെ ജബൽപൂരിലെ സർക്കാർ മെഡിക്കൽ കോളജിലക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. അച്ഛൻ മരിച്ച വിവരം അറിഞ്ഞ ലക്ഷ്മൺ മുംബൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. മധ്യപ്രദേശിലെ ബദ്‌വാര പൊലീസ് സ്റ്റേഷൻ പരിധിയിലെ കചാരി ഗ്രാമത്തിലാണ് സംഭവങ്ങൾ നടന്നത്.

Related Articles

Back to top button