അച്ഛന്‍ ഗര്‍ഭം ധരിച്ചു: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസി കേരളത്തിൽ
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസി കേരളത്തിൽ. ട്രാന്‍സ് കപ്പിളായ സിയയും സഹദുമാണ് തങ്ങളുടെ സ്വന്തം കുഞ്ഞെന്ന് സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ ഒരുങ്ങുന്നത്. സഹദിന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ താരാട്ടാനായി കാത്തിരിക്കുകയാണ് സിയയും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, കോഴിക്കോട് സ്വദേശനി സിയയും തിരുവനന്തപുരം സ്വദേശി സഹദും പ്രണയത്തിലായത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. തുടർന്ന്, ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസി എന്ന ചരിത്രം കുറിക്കുകയാണ് സിയയും സഹദും.