അച്ഛന്റെയും അമ്മയുടെയും ഏകമകൾ.. പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കി…
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസ് മാതാപിതാക്കളുടെ ഏകമകൾ. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് എന്ന സ്ഥലമാണ് സ്വദേശം. അബ്കാരി ബിസിനസുകാരനായ അച്ഛൻ മോഹൻ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കൾ. വീടിന്റെ മതിലിൽ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന ബോർഡ് നൊമ്പരക്കാഴ്ചയായി.അസീസിയ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പൂർത്തിയാക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. കുടുംബം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവർ. എന്നാൽ, ഡോക്ടറായി ജോലി തുടങ്ങി അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.