അച്ഛനെയും സഹോദരനെയും കൊന്ന് ഫ്രീസറില്‍ സൂക്ഷിച്ചു..മാസങ്ങള്‍ക്ക് ശേഷം 15കാരി പിടിയില്‍…

അച്ഛനെയും സഹോദരനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനഞ്ചുകാരി അറസ്റ്റില്‍. മൃതദേഹം കഷണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിച്ചതായും കണ്ടെത്തി. മാര്‍ച്ച് 15ന് മധ്യപ്രദേശിലെ ജബല്‍പൂരിലാണ് കൊലപാതകം നടന്നത്.അതിന് ശേഷം പെണ്‍കുട്ടി ഒളിവിലായിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ കാമുകനും മുഖ്യപങ്കുണ്ടെന്നും അയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.കാമുകനൊപ്പമാണ് ഹരിദ്വാറില്‍ എത്തിയതെന്ന് പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു. 19കാരനുമായുള്ള ബന്ധം എതിര്‍ത്തതാണ് പിതാവിനെ കൊലപ്പെടുത്താന്‍ കാരണമായത്. പിതാവിനെ കൊലപ്പെടുത്തുന്നത് സഹോദരനും കണ്ടതിനാല്‍ അയാളെയും കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button