അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു…
തിരുവനന്തപുരം വട്ടിയൂർക്കാവിൽ അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു.മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ് മരിച്ചത്.പിതാവ് അനിൽകുമാറും മൂത്തമകൻ കൃഷ്ണപ്രസാദുമൊത്ത് കടവിൽ കുളിക്കുന്നതിനിടെ അരുൺ ഒഴുക്കിൽ പെടുകയായിരുന്നു .അനിൽകുമാറിന്റെയും കൃഷ്ണപ്രസാദിന്റെയും നിലവിളി കേട്ട് നാട്ടുകാർ എത്തി കുട്ടിയെ രക്ഷാപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.അനിൽകുമാർ രണ്ടാഴ്ച മുൻപാണ് വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.മാറനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച അരുൺ.