അച്ചു ഉമ്മൻ ലോക്‌സഭയിലേക്ക് മത്സരിക്കുമോയെന്ന് ചോദ്യം.. രൂക്ഷമായി പ്രതികരിച്ച് കെ സുധാകരൻ…

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അച്ചു ഉമ്മന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ല. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക. അല്ലാതെ ഇപ്പോഴേ പറയാൻ ഞങ്ങൾക്കെന്താ ബുദ്ധിക്ക് സ്ഥിരതയില്ലേയെന്നും കെ സുധാകരൻ ചോദിച്ചു.

Related Articles

Back to top button