അച്ചടക്ക നടപടി നേരിട്ട 2 നേതാക്കളെ തിരിച്ചെടുത്ത് സി.പി.എം

കൊച്ചി: അച്ചടക്ക നടപടി നേരിട്ട 2 നേതാക്കളെ തിരിച്ചെടുത്ത് സിപിഎം. നേരത്തെ അച്ചടക്ക നടപടി നേരിട്ട സി.പി.എം നേതാക്കളായ സി.കെ. മണിശങ്കറേയും, എൻ.സി മോഹനനേയുമാണ് സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയുടെതാണ് തീരുമാനം. നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഇരുവർക്കുമെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നു. എൻ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും ആയിരുന്നു നടപടിയെടുത്തത്. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയ ഇരുവരെയും കഴിഞ്ഞവർഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുത്തത്.

Related Articles

Back to top button