‘അങ്ങനെയൊരു കത്ത് ഷെയ്ഖ് ഹസീന എഴുതിയിട്ടില്ല…അമേരിക്കക്കെതിരായ വിമർശനം നിഷേധിച്ച് മകൻ സജദ് വസീബ്….

ബം​ഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് യുഎസിനും പങ്കുണ്ടെന്ന പരാമർശമടങ്ങുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കത്ത് നിഷേധിച്ച് മകൻ സജദ് വസീബ്. അങ്ങനെയൊരു കത്തോ പ്രസംഗമോ ഷെയ്ഖ് ഹസീന എഴുതിയിട്ടില്ലെന്നാണ് മകന്റെ പ്രതികരണം. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വ്യാജ കത്താണ്. ഷെയ്ഖ് ഹസീനയുമായി വിഷയം സംസാരിച്ചെന്നും അവർ ശക്തമായ നിഷേധം അറിയിച്ചതായും സജദ് വിശദീകരിച്ചു.

Related Articles

Back to top button