അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന് പരിക്ക്..തലയിൽ ആഴത്തിൽ മുറിവ്…

കണ്ണൂർ വെടിവെപ്പിൻചാലിൽ അങ്കണവാടിയിൽ വെച്ച് വീണ് മൂന്നര വയസുകാരന് പരുക്കേറ്റു. തലയിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. കുട്ടിക്ക് പരുക്ക് പറ്റിയ വിവരം ജീവനക്കാർ മാതാപിതാക്കളെയും അറിയിച്ചില്ല. ആന്തരിക രക്തസ്രാവത്തെ തുടർന്ന് കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

Related Articles

Back to top button