അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
മാവേലിക്കര- ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് ഹോമിയോ ആശൂപത്രിക്ക് ഗുണനിലവാര മാനദണ്ഡ പ്രകാരം ലഭിച്ച എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രി വീണാ ജോർജ് കൈമാറി. ഭരണിക്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ നായർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻസിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സത്യൻ, മെമ്പർമാരായ അംബിക, ഷൈലജ ഹാരീസ്, ഡോ.സ്മിത എം.നായർ എന്നിവര്‍ ചേർന്ന് സർട്ടിഫിക്കേറ്റ് സ്വീകരിച്ചു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ.ഡി.സജിത്ത് ബാബു, ആയുഷ് വിഭാഗത്തിലെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.