അക്കു വധക്കേസ്:അഞ്ചു പ്രതികളെയും കുറ്റവിമുക്തരാക്കിഹൈക്കോടതി
കായംകുളം കരീലക്കുളങ്ങര ശ്രീകാന്ത് (അക്കു) വധക്കേസിലെ പ്രതികൾ അഞ്ചു പേരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. 2007ൽ ആണ് കണ്ടല്ലൂർ പഞ്ചായത്തിലെ പേരാത്ത് മുക്കിന് കിഴക്കുവശമുള്ള അക്കു എന്ന ശ്രീകാന്തിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചുകൊണ്ട് കായംകുളം സി ഐ കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളായ അജികുമാർ രാജൻ നായർ പ്രമോദ് രാജേഷ് സുരേഷ് എന്നിവർക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ആലപ്പുഴ സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.