അംബേദ്കർ അടക്കമുള്ള ദേശീയ നേതാക്കളെ അവഗണിക്കാൻ കാരണം ഗാന്ധി- നെഹ്റു അവിശുദ്ധ കൂട്ടുകെട്ട്
മാവേലിക്കര : ഗാന്ധി- നെഹ്റു അവിശുദ്ധ കൂട്ടുകെട്ടാണ് അംബേദ്കർ അടക്കമുള്ള ദേശീയ നേതാക്കളെ അവഗണിക്കാൻ കാരണമായതെന്ന് ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ അധ്യക്ഷൻ സന്ദീപ് വാചസ്പതി പറഞ്ഞു. നെഹ്റുവിനെക്കാൾ തലപ്പൊക്കമുള്ള നേതാക്കൾ വളർന്ന് വരുന്നതിൽ ഗാന്ധിജിക്കും നെഹ്റുവിനും അസഹിഷ്ണുതയുണ്ടായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. നേതാജി, സർദാർ പട്ടേൽ, അംബേദ്കർ, ശ്യാമപ്രസാദ് മുഖർജി, ഭഗത്‌സിംഗ് തുടങ്ങിയവർ ഈ അസഹിഷ്ണുതയുടെ ഇരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി ആലപ്പുഴ തെക്ക് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന സെൽ കോഓർഡിനേറ്റർ അശോകൻ കുളനട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.കെ അനൂപ്, കൃഷ്ണകുമാർ രാംദാസ്,
എസ്.സി മോർച്ച ജില്ലാ അധ്യക്ഷൻ മോഹൻ കുമാർ, ജില്ലാ ഭാരവാഹികളായ രമേശ് കൊച്ചുമുറി, രാജേന്ദ്രൻ, സജി കുരുവിള, കെ.വി അരുൺ, സി.ദേവാനന്ദ്, ശ്രീരാജ് ശ്രീവിലാസം, വിനോദ് കുമാർ, അനിൽ വള്ളികുന്നം തുടങ്ങിയവർ സംസാരിച്ചു.