സർക്കാരിന് കാലാവധി കഴിഞ്ഞ 2054 വാഹനങ്ങൾ:ആരോഗ്യ വകുപ്പിന് ‘ഫിറ്റ്’ അല്ലാത്ത 507 വാഹനങ്ങൾ

സംസ്ഥാനത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഏജന്‍സികളിലുമുള്ള 2054 വാഹനങ്ങള്‍ 15 വര്‍ഷത്തെ കാലാവധി പിന്നിട്ട് മൃതപ്രായരായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍ നയപ്രകാരം ഈ കാലാവധി പിന്നിട്ട് മൃതപ്രായരായതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍ നയപ്രകാരം ഈ വാഹനങ്ങളൊന്നും ഇനി നിരത്തിലിറക്കാന്‍ കഴിയില്ല. ആരോഗ്യവകുപ്പിന്റെ കീഴിലാണ് ‘ഫിറ്റ്’ അല്ലാത്ത കൂടുതല്‍ വാഹനങ്ങള്‍ ഉള്ളത് – 507 എണ്ണം.പൊലീസ് – 116, റവന്യു -102, ജിഎസ്ടി – 81, വനിതാ, ശിശുക്ഷേമ വകുപ്പ -68 എന്നിങ്ങനെയാണ് ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങളുടെ പട്ടിക.

വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ പൊലീസ് ഉള്‍പ്പെടെ പല വകുപ്പുകളിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും അവതാളത്തിലാകുന്ന അവസ്ഥയുണ്ട്. പഴയ വാഹനങ്ങള്‍ പൊളിച്ചു നശിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് 150 കോടി രൂപ സഹായധനം വാഗ്ദാനം ചെയ്തിരുന്നു.അന്തരീക്ഷമലിനീകരണം ഒഴിവാക്കാനായി രാജ്യമാകെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം 2000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. വാഹനങ്ങളുടെ സാന്ദ്രത അനുസരിച്ചാണ് സംസ്ഥാനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത്. ഇതില്‍ രണ്ടാം വിഭാഗത്തിലാണ് കേരളം വരുന്നത്.

പഴയ വാഹനങ്ങളുടെ എണ്ണം കണക്കാക്കി അംഗീകൃത പൊളിക്കല്‍ കേന്ദ്രം സ്ഥാപിച്ച് വാഹനങ്ങള്‍ നശിപ്പിച്ചതായി തെളിവു നല്‍കിയാല്‍ മാത്രമേ കേന്ദ്രം ഫണ്ട് നല്‍കുകയുള്ളു. എന്നാല്‍ സംസ്ഥാനം ഇതുവരെ പൊളിക്കല്‍ കേന്ദ്രം ആരംഭിച്ചിട്ടില്ല. നിര്‍ദേശങ്ങളില്‍ ഇളവു വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇതോടെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്തഅവസ്ഥയാണുള്ളത്. വിവിധ വകുപ്പുകളിലായി ആകെ 19,201 വാഹനങ്ങളും 9976 ഡ്രൈവര്‍മാരുമാണുള്ളത്.

Related Articles

Back to top button